സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഈ മൂന്ന് പേരും ഇതിന് മുൻപ് ഒന്നിച്ചത്. ആര്യയാണ് അല്ലു അർജുന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. കേരളത്തിലും അല്ലു അർജുന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആര്യ.
രണ്ടു ഭാഗങ്ങളായാണ് പുഷ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുഷ്പ ദി റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗം ഡിസംബറിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നത് തന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം പകരുന്ന ഒന്നാണ്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റം കൂടിയാണിത്. രശ്മിക മന്ദന നായികയാകുന്ന ചിത്രത്തിൽ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിനായി പ്രശസ്ത ബോളിവുഡ് താരം നോറ ഫത്തേഹിയെ സമീപിച്ചിരിക്കുകയാണ് പുഷ്പയുടേ അണിയറപ്രവർത്തകർ. ടെമ്പർ എന്ന ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിനായി നാല് ലക്ഷം വാങ്ങിയ നോറ ഈ ചിത്രത്തിലെ ഗാനത്തിനായി റാൻഡ് കോടിയാണ് ചോദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നാഗപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ഒരുക്കിയ ‘നൃത്തഗീതികളെന്നും’ എന്ന റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ഗാനത്തിന് ചുവട് വെച്ച് മലയാളി പ്രേക്ഷകരുടെയും മനം കവർന്ന നടിയാണ് നോറ ഫത്തേഹി.
Icon StAAr #AlluArjun‘s #Pushpa makers are in talks with #NoraFatehi for a special number.
She has quoted a whopping ₹2cr for doing the same.
Her remuneration was only ₹4 lacs for #Temper‘s Ittage Rechchipodam song. pic.twitter.com/TxQBVzCEYr
— Manobala Vijayabalan (@ManobalaV) October 6, 2021