ഗ്ലാമര്‍ വേഷത്തിലെത്തിയ നടി നോറ ഫത്തേഹിക്കു നേരെ വിമര്‍ശനം. ശരീരപ്രദര്‍ശനം നടത്തുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊതുവേദിയില്‍ ധരിക്കാന്‍ ഉള്ളതല്ലെന്നും ഫാഷന്‍ എന്ന ലേബലില്‍ എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നുമൊക്കെയാണ് വിമര്‍ശനം.
ഒരു ഉദ്ഘാടന ചടങ്ങിനായി മുംബൈയില്‍ എത്തിയതായിരുന്നു നോറ. ചടങ്ങിനു ശേഷം കാറില്‍ കയറി പോകാനൊരുങ്ങിയ നോറയെ ഫോട്ടോഗ്രാഫേഴ്‌സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഈ വിഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്കെതിരെ വിമര്‍ശകര്‍ രംഗത്തെത്തിയത്.
നോറ ഫത്തേഹി മൊറോക്കന്‍-കനേഡിയന്‍ നര്‍ത്തകിയാണ്. റോറര്‍: ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. ചടുലമായ നൃത്തവും ആകര്‍ഷകമായ സൗന്ദര്യവുമാണ് നോറയെ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാക്കിയത്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…