മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല സിനിമയിലേക്കെത്തുന്നത്. ഒരു റേഡിയോ ജോക്കി കൂടിയാണ് താരം. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന് അഗര്ബത്തീസിലും നൈല അഭിനയിച്ചിരുന്നു. പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു. നൈല വര്‍ഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.
യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയാണ് താരം. കഴിഞ്ഞ ദിവസം താരം തനിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം അറിയിച്ചിരുന്നു. മലയാളി നടിമാരില്‍ ആദ്യം ഗോള്‍ഡന്‍ വിസ കിട്ടുന്ന താരം എന്ന പദവിയും നൈലയ്ക്ക് സ്വന്തം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ്. സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.