Categories: MalayalamNews

ഏറ്റവും വേഗത്തിൽ 100 കോടി തിയറ്റർ കളക്ഷൻ നേടുന്ന ചിത്രമായി മാറി ഒടിയൻ

ആദ്യ ദിവസങ്ങളിൽ പുറത്ത് വന്ന നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥയാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് പറയുവാനുള്ളത്.നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും പോസിറ്റീവ് റിപ്പോർട്ടുകളിലേക്ക് വഴിമറിയ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.

ഇതിനിടെ ചിത്രത്തെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.ചിത്രം തിയറ്റർ കളക്ഷനിൽ നിന്ന് തന്നെ 100 കോടി നേടിയിരിക്കുകയാണ് ഇപ്പോൾ.

പേപ്പറിൽ മാത്രമുള്ള കണക്കുകൾ അല്ല.ജനങ്ങൾ അംഗീകരിച്ച വിജയം…

ബാഹുബലി ( 600 കോടി ),
ബാഹുബലി- 2 (1000 കോടി )
2.0 ( 644 – still running ),
യന്തിരൻ ( 289 കോടി ) ,
കബാലി ( 286 കോടി ),
സർക്കാർ (257 കോടി – still running )
കെ.ജി.എഫ് ( 200 കോടി)
മെർസൽ (250 കോടി- still running ) ,
കാല (168 കോടി)

ഈ കണക്കുകൾ പറയും ബാക്കി. ചരിത്രം തിരുത്തിയ ഒടിയന്റെ തേരോട്ടത്തിന്റെ കഥ.മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം. കളക്ഷൻന് റെക്കോഡുകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒടിയൻ ബോക്സ്‌ ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഒടിയൻ കേവലം 24 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ നേടിയത്. റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ്‌ നേടിയ ചിത്രത്തിന്. അതിൽ 72 കോടി ടെലിവിഷൻ റൈറ്റ്, ബ്രാൻഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തിൽ ലഭിച്ച ചിത്രം
അതിന്റെ കൂടെ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ്‌ നേടിയത്. അഡ്വാൻസ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റർ കളക്ഷൻ കൂടി കൂട്ടുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ്‌ 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയൻ. ബാഹുബലി യന്തിരൻ, 2. 0, മെർസൽ, കബാലി, സർക്കാർ, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും എത്തിയിരിക്കുന്നത്. മലയാള സിനിമാ വ്യവസായത്തിന് സ്വപ്നം കാണാൻ കഴിയാത്ത നേട്ടമാണ് ഒടിയൻ കുറിച്ചത്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago