Odiyan Becomes First Malayalam Movie to Collect 20 Lakh From Kochi Multiplex on Day 1
റെക്കോർഡുകൾ എന്നും ഭേദിക്കപ്പെടാൻ ഉള്ളതാണ്. പുതിയ ചരിത്രങ്ങൾ എന്നും എഴുതപ്പെട്ടുകൊണ്ടിരിക്കും. അതാണ് ലാലേട്ടൻ ചിത്രം ഒടിയനും ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു റെക്കോർഡും കൂടി ഒടിയന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നു. കൊച്ചി മൾട്ടിപ്ലെക്സിൽ ആദ്യദിനം 20 ലക്ഷം കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഒടിയൻ ഇപ്പോൾ. ആദ്യ ദിനം 19.12 ലക്ഷം നേടിയ കായംകുളം കൊച്ചുണ്ണിയുടെ റെക്കോർഡ് തകർത്തു കൊണ്ടാണ് ഒടിയൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതിലും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രമാണ് ഈ റെക്കോർഡ് ഒടിയൻ കൈവരിച്ചിരിക്കുന്നത്. 66 ഷോകളാണ് ആദ്യദിനം കൊച്ചി മൾട്ടിപ്ലെക്സിൽ ഒടിയനായി ചാർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ഒട്ടുമിക്ക ഷോകളുടെയും ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു. 21 ലക്ഷമാണ് ഒടിയൻ ഇതുവരെ കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…