പ്രതീക്ഷകൾ ഏറെയോടെയാണ് ഒടിയൻ ഇന്നലെ തീയറ്ററുകളിൽ എത്തിയത്. പക്ഷേ അതിനുമപ്പുറമായിരുന്നു തടസ്സങ്ങളും. അപ്രതീക്ഷിതമായെത്തിയ ഹർത്താലാണ് ആദ്യ തടസ്സമായി മുന്നിൽ നിന്നത്. പക്ഷേ ഹർത്താലിനെ വെല്ലുന്ന കാഴ്ച്ചയാണ് തീയറ്ററുകളിൽ കണ്ടത്. ഹർത്താൽ ആണെന്ന ഒരു സൂചന പോലും തരാത്ത വിധം തീയറ്ററുകളിൽ ആള് നിറഞ്ഞു. ചിത്രത്തെ ഡീഗ്രേഡ് ചെയ്യാൻ തന്നെ കരുതിക്കൂട്ടിയിറങ്ങിയ ചിലർ നടത്തിയ നീക്കങ്ങളും ഒടിയന് മുന്നിൽ തടസമായി നിന്നു. ആ തടസങ്ങളെല്ലാം തരണം ചെയ്‌ത ഒടിയന് രണ്ടാം ദിനവും അഭൂതപൂർവമായ തിരക്കാണ് തീയറ്ററുകളിൽ കാണാൻ കഴിയുന്നത്.
ഇപ്പോഴിതാ ഒടിയന്റെ ആദ്യദിന കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആദ്യദിന ഇന്ത്യൻ ഗ്രോസ്സാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 16.48 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം നേടിയിരിക്കുന്നത്. 9.54 കോടി ആദ്യദിനം ഓൾ ഇന്ത്യ ഗ്രോസ് നേടിയ കായംകുളം കൊച്ചുണ്ണിയുടെ റെക്കോർഡാണ് ഒടിയൻ തകർത്തത്. കേരള ഗ്രോസ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 7 കോടിയോളമാണ് കേരള ഗ്രോസ് ഒരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പടരുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…