മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചെത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അങ്കമാലി ഡയറീസ്, ആമേന്‍, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചിരുന്നു. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. തനി സാധാരണക്കാരനായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്.
മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രമ്യ പാണ്ട്യന്, അശോകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് റിലീസിനൊരുങ്ങുന്നത്. പേരന്പ്, പുഴു എന്നീ സിനിമകള്‍ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.