ഷാരൂഖ് ഖാന് നായകനായി എത്തുന്ന പത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അതിഗംഭീര ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കുന്നതാണ് ട്രെയിലര്‍. ഷാരൂഖ് ഖാന് പുറമേ ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും ട്രെയിലറില്‍ നിറഞ്ഞുനില്ക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില് ഒരുങ്ങുന്ന ആദ്യ സിനിമയാണ് പത്താന്. വാര്, ടൈഗര്‍, എന്നിവയാണ് സ്പൈ യൂണിവേഴ്സ് ഒരുക്കിയ മറ്റ് ചിത്രങ്ങള്‍. ഹൃത്വിക് റോഷന്റെ വാറിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ഷാരൂഖ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ജനുവരി 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.