സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട് തുടങ്ങിയവർ വേഷമിടുന്ന മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 ന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് ഡിസ്‌ലൈക്ക് പെരുമഴയാണ് നേരിടേണ്ടിവന്നത്. സംവിധായകനായ ഒമർ ലുലു പങ്കുവെച്ച ഒരു ട്രോൾ ആണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ചില ഗാനങ്ങൾക്കും ഇതുപോലെ ഡിസ്‌ലൈക്കുകൾ നേരിടേണ്ടിവന്നു. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയെങ്കിലും അക്രമണങ്ങൾക്ക് വിധേയമായി.
അന്ന് ഒമർ ലുലു ഇതിനെതിരെ പ്രതികരിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന പ്രിയ വാരിയർക്കെതിരെയുള്ള ഇഷ്ടക്കേട് ചിത്രത്തിനോടും ചിത്രത്തിലെ ഗാനങളോടും കാണിക്കരുത് എന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതവും ചർച്ചയായിരിക്കുന്ന വേളയിലാണ് സഡക് 2 നെതിരേ, ഡിസ് ലൈക്ക് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. ഈ ചിത്രം മാത്രമല്ല എല്ലാ ചിത്രങ്ങളും ഉപേക്ഷിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന് നീതി ലഭിക്കണം എന്നുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. സുശാന്തിന്റെ മരണത്തിൽ റിയ ചക്രബർത്തി, മഹേഷ് ഭട്ട്, എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും ചർച്ചകളും നിലനിൽക്കുന്നതിനിടയിലാണ് ട്രെയ്ലറിനു ചുവടെ നെഗറ്റീവ് കമന്റുകളും ഡിസ്ലൈക്കുകളുമായി ആരാധകരും എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…