അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ധമാക്ക എന്ന ചിത്രവുമായി പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. ഒരു പുതിയ ചിത്രം ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് സംവിധായകന് കിടിലൻ സർപ്രൈസ് കൊടുത്തിരിക്കുകയാണ് നിർമ്മാതാവ്. ഒമർ ലുലുവിനാണ് ഈ സർപ്രൈസ് ഗിഫ്റ്റ് കിട്ടിയിരിക്കുന്നത്. ഒരുഅഡാർലവ്, ചങ്ക്സ്, ധമാക്ക എന്ന ചിത്രങ്ങൾക്കുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിന്റെ നിർമാതാവായ രതീഷ് ആനേടത്താണ് ഒമർ ലുലുവിന് മഹിന്ദ്ര പുറത്തിറക്കിയ ഥാറിന്റെ പുതിയ മോഡൽ വാഹനം സമ്മാനിച്ചിരിക്കുന്നത്.
ഒമർ ലുലുവിന്റെ വാക്കുകൾ:
ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി ഹോളിവുഡ് നടന്മാരെ വരെ അണിയിച്ചൊരുക്കിയാണ് ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് തിരക്കഥ. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് നിർമാണം. രതീഷാണ് ഇപ്പോൾ മഹിന്ദ്രയുടെ ഥാർ എനിക്ക് സമ്മാനമായി നൽകിയികരിക്കുന്നത്. ഡീസൽ മാനുവൽ മോഡലിലുള്ള വണ്ടിയാണ്. ഹാർഡ് ടോപ് മോഡലാണ്. ഫ്രണ്ടിലേക്ക് അഭിമുഖീകരിച്ചിട്ടുള്ള ഫോർ സീറ്ററാണ്. തൃശൂരുള്ള ഹിറ മോട്ടോർസിൽ നിന്നാണ് വണ്ടി ഏറ്റുവാങ്ങിയത്. ഏറ്റവും വലിയ അതിശയം എന്തെന്നാൽ സിനിമയുടെ ഷൂട്ടിങ് പോലും തുടങ്ങും മുമ്പ് ഇങ്ങനെയൊരു സമ്മാനം എനിക്ക് നൽകി എന്നതാണ്.
ഈ ഥാർ വണ്ടി കണ്ട് എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം സന്തോഷത്തോടെ ഒരു സമ്മാനമായി തന്നതാണ്. ഇപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി, അത്ര നല്ല ഔട്പുട്ട് കൊടുക്കണമല്ലോ. ഡെന്നീസ് ജോസഫ് സറിന്റെയും ഒരു തിരിച്ചുവരവാണ് ഈ സിനിമ. ഇതുവരെ ചെയ്ത പോലെയുള്ള സിനിമ അല്ല. പൂർണമായും ആക്ഷൻ മാസ് ത്രില്ലർ ആണ്, പാട്ടോ നായികയോ ഒന്നുമില്ല. നിർമാതാവ് രതീഷ് ചേട്ടൻ ദുബായിൽ ഫോറക്സ് ട്രേഡറാണ്. അദ്ദേഹം ഇപ്പോൾ ഗൾഫിലാണ്. ഹിറാ മോട്ടോർസിൽ പോയി എക്സിക്യൂട്ടിവിനെ കാണാൻ എന്നെ വിളിച്ചു പറയുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് എനിക്കാണ് വണ്ടി പറഞ്ഞ് വച്ചിരിക്കുന്നതെന്ന് അറിയുന്നത്.
കോവിഡ് കാരണം സിനിമയുടെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്. ഒക്ടോബറിലാണ് തുടങ്ങാൻ തീരുമാനിച്ചിരുന്നത്. ഇനിയിപ്പോൾ അടുത്ത വർഷം ജനുവരിയോടെ തുടങ്ങാമെന്ന് വിചാരിക്കുന്നു. കോവിഡ് കാലത്ത് ബോറടി മാറ്റാനാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ആളുകളുമായി ഇടപഴകുമ്പോൾ കുറച്ച് സമയം പോയികിട്ടുമല്ലോ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…