ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ദുല്‍ഖറിനെ കുറിച്ച് സംവിധായകന് ഒമര്‍ ലുലു പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
‘നിങ്ങള്‍ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുല്‍ഖര്‍ സല്‍മാനെ വച്ച് നിങ്ങള്‍ക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’ എന്നൊരാള്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്കില്‍ കമന്റ് ചെയ്തു. അതോടൊപ്പം ‘നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ ഭായ്’ എന്ന എന്ന ചോദ്യത്തിനാണ് സംവിധായകന്റെ രസകരമായ മറുപടി. ‘ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമര്‍ ലുലു മറുപടി നല്‍കിയത്.
ഇതോടെ മലയാള സിനിമാപ്രേമികള്‍ രണ്ട് തട്ടുകളിലായി. ‘അപ്പോള്‍ യഥാര്‍ത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ് കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ, അത് കൊള്ളാം’ എന്നുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ‘ലോജിക്കലി തിങ്ക് ബ്രദര്‍ ജസ്റ്റ് കംമ്പയര്‍ വിത്ത് ബോളിവുഡ് ഓഡിയന്‍സ് ഇന്‍ നംമ്പര്‍ & കാല്‍ക്കിലേറ്റ്’ എന്നാണ് ഒമര്‍ ലുലു പറയുന്ന മറുപടി.