കൊവിഡ് കാലത്ത് വീണ്ടും ഒരോണക്കാലം കൂടി വന്നിരിക്കുകയാണ്. ആഘോഷങ്ങളും ആരവവും കുറവാണെങ്കിലും സോഷ്യല്‍ മീഡിയയിലാണ് എല്ലാവരുടേയും ആഘോഷം. അതുകൊണ്ടു തന്നെ താരങ്ങളുടെ ഓണാശംസകളും ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെയായി ഓണാഘോഷമെല്ലാം സോഷ്യല്‍ മീഡിയയിലാണ്.
പുറത്തിറങ്ങുന്നതിനേക്കാള്‍ സേഫ് ഇപ്പോള്‍ അതാണല്ലോ. അങ്ങനെ സോഷ്യല്‍മീഡിയയിലൂടെ ഓണം ആഘോഷിക്കുന്നവരുമുണ്ട്. ഓണത്തിന്റെ പതിവുകാഴ്ചകളായ ഉത്രാടപാച്ചിലും മറ്റുമൊക്കെ ഇല്ലാത്തത് വിഷമകരമായ കാര്യമാണെങ്കിലും, ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയോട് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തായാലും ഓണച്ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.