മലയാള സിനിമാ ലോകത്ത് മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ.വിവിധ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ പെട്ടെന്ന് സ്ഥാനം നേടിയ താരമാണ് അനുശ്രീ. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരയുമായി മിക്കപ്പോളും പങ്കുവയ്ക്കാറുണ്ട്. പ്രിയ സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അനുശ്രീ. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. താരത്തിന് പതിനാല് ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.
View this post on Instagram
ഏറെ പഴയ കാലത്തെ ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റെ പരസ്യഗാനമായ “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും” എന്നു തുടങ്ങുന്ന ഗാനം പശ്ചാത്തലമാക്കിയുള്ളതാണ് ഈ വീഡിയോ. ഒരു കാലത്ത് ടിക് ടോക് സജീവമായിരുന്ന സമയത്ത് പലരും ഈ പാട്ടിനൊപ്പം വീഡിയോ പങ്കുവെച്ച് വൈറലായിട്ടുള്ളതാണ്. ഇപ്പോള്‍ ഇൻസ്റ്റഗ്രാം റീൽസിലാണ് അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.