ശിവകാർത്തികേയൻ – സാമന്ത ജോഡി ആദ്യമായി ഒന്നിച്ച സീമരാജയിലെ ‘ഒന്നാവിട്ട് യാരും യെനക്കില്ല’ എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. യുഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സത്യപ്രകാശുമാണ്. 24AM സ്റ്റുഡിയോസിന്റെ ബാനറിൽ R D രാജ നിർമ്മിച്ച് പൊൻറാം സംവിധാനം ചെയ്ത സീമരാജ മികച്ച വിജയം കൊയ്ത് മുന്നേറുകയാണ്. ബോക്സ് ഓഫീസിലും തിളക്കമാർന്ന വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.