എന്നും വിജയങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ദിലീപ് – മമ്താ മോഹൻദാസ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ച കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. ഹ്യൂമർ ട്രാക്കിൽ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രം കുട്ടികളെയും കുടുംബങ്ങളെയും യുവപ്രേക്ഷകരെയും ഒരേപോലെ കീഴടക്കിയിരിക്കുകയാണ്. ചിത്രത്തിലെ ഒന്നും മിണ്ടാതെ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സാഷ തിരുപതിയാണ്.