നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ഓപ്പറേഷന് ജാവ. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ ടീസറിന് പിന്നാലെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലറും ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ചേർന്നാണ് ട്രെയ്ലർ പുറത്തിറക്കിയത്. വിനായകന്, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്, ലുക്ക് മാന്‍, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. യഥാർത്ഥ സംഭവങ്ങളെ അധികരിച്ചുള്ള ഒരു റോ ഇൻവെസ്റ്റിഗേഷനാണ് ചിത്രം. ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്ന ചിത്രം നിര്‍മിച്ച വി പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ജേക്ക്സ് ബെജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം തീയറ്ററുകളിലെത്തും.