ടോവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക .നവാഗതനായ അരുൺ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുതിയൊരു നിർമാണ കമ്പനി മലയാള സിനിമയിൽ സ്ഥാനം പിടിക്കുകയാണ്.
സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിന്റെ അണിയറ ശിൽപികൾ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രത്തിന്റെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഒരേ കണ്ണാൽ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സൂരജ് എസ് കുറുപ്പാണ്.നന്ദഗോപാൽ,അഞ്ചു ജോസഫ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.