മലയാളികൾക്ക്, പ്രത്യേകിച്ചും പ്രവാസികൾക്ക്, എന്നും ഓർമയിൽ സൂക്ഷിക്കുവാനും അഭിമാനത്തോടെ പങ്ക് വെക്കാനും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പിടി ഓർമകൾ ഉണ്ട്. ലോകകാര്യങ്ങൾ വളരെ ആധികാരികതയോടെ ചർച്ച ചെയ്യപ്പെടുന്ന ചായക്കട, കൂട്ടുകാരൊന്നിച്ച് സായന്തനങ്ങളിൽ തമാശകൾ പറഞ്ഞ് ഒത്തുചേർന്നിരുന്ന സ്ഥലങ്ങൾ, പറയാൻ മറന്ന പ്രണയങ്ങൾ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. നാട്ടിലേക്ക് തിരികെ വരുവാൻ പ്രവാസികളെ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്നതും അത്തരം ഓർമ്മകളാണ്. അങ്ങനെയുള്ള ഒരു പക്കാ മലയാളിയുടെ കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ സംവിധായകൻ സേതു പറയുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സേതു ആദ്യമായി സംവിധായകനാകുന്നു എന്നുള്ളതും ഒരു കുട്ടനാടൻ ബ്ലോഗിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഹരിയേട്ടൻ വർഷങ്ങൾക്ക് ശേഷം ബാക്കിയുള്ള ജീവിതം തന്റെ നാടായ കൃഷ്ണപുരത്ത് ജീവിച്ചു തീർക്കാൻ വിദേശത്ത് നിന്നും മടങ്ങി വരികയാണ്. ഹരിയേട്ടന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്ന അയാൾ സഹായിച്ച ഒരു കൂട്ടം ആളുകൾ നാട്ടിലുണ്ട്. അതുപോലെ തന്നെ ആ തിരിച്ചുവരവ് ഇഷ്ടപ്പെടാത്തവരും ആ നാട്ടിലുണ്ട്. ആ തിരിച്ചുവരവിൽ ഹേമ, പോലീസ് ഓഫീസർ നീന, ശ്രീജയ തുടങ്ങിയവരോടുള്ള ഹരിയേട്ടന്റെ അടുപ്പം പലരുടെയും നെറ്റി ചുളിക്കുന്നുണ്ട്. പ്രേക്ഷകർക്കും ചില സംശയങ്ങൾ ഉടലെടുക്കുന്നുണ്ട് എന്നതും നിഷേധിക്കാനാവില്ല. കുട്ടനാടുകാരൻ അല്ലാത്ത ഒരാളുടെ ബ്ലോഗിലൂടെയാണ് ഹരിയേട്ടന്റെ കഥ പറഞ്ഞുപോകുന്നത്. ഉണ്ണി മുകുന്ദന്റെ ശബ്ദത്തിൽ സംസാരിക്കുന്ന സഞ്ജു ശിവറാം എഴുതുന്ന കുട്ടനാടൻ ബ്ലോഗ് സണ്ണി വെയിൻ ഏതോ ഗൾഫ് രാജ്യത്തിലിരുന്ന് വായിച്ചാസ്വദിക്കുന്ന മട്ടിലാണ് സിനിമയുടെ ആഖ്യാനം. മമ്മൂട്ടി എന്ന നടൻ തന്നെയാണ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന നാടിൻറെ നന്മ നിറഞ്ഞ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതും. കൂടെ മമ്മൂട്ടി എന്ന താരവും ചിത്രത്തിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നു.
അനു സിതാര, ഷംന കാസിം, ലക്ഷ്‌മി റായ് എന്നിവരാണ് നായികാ വേഷങ്ങളെ മനോഹരമാക്കിയിരിക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം വൈകിയെത്തിയ ഓണസമ്മാനം പോലെ മനോഹരമാണ്. പ്രളയമെടുത്ത കുട്ടനാടിന്റെ അതിന് മുൻപത്തെ പകരം വെക്കാനില്ലാത്ത സൗന്ദര്യം അതിന്റെ എല്ലാ അഴകോഡും കൂടി ഒപ്പിയെടുത്തിരിക്കുകയാണ് പ്രദീപ് നായർ തന്റെ ക്യാമറക്കണ്ണുകളിലൂടെ. ശ്രീനാഥ് ശിവശങ്കരന്റെ ഗാനങ്ങൾ അതിന് കൂടുതൽ മിഴിവേകി. ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ഹരിയേട്ടനേയും കുട്ടനാടൻ ബ്ലോഗിനേയും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി. കാര്യമായ പുതുമകൾ അവകാശപ്പെടാൻ തിരക്കഥയ്ക്ക് സാദ്ധ്യമായിട്ടില്ലെങ്കിലും സംവിധായകൻ തന്നെയായ സേതു ഒരുക്കിയ തിരക്കഥ അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭത്തെ മനോഹരമാക്കുന്നതിൽ ഒരു പരിധിയോളം സഹായിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…