ചില പാട്ടുകൾ കേട്ടാൽ അത് നേരെ ഹൃദയത്തിലേക്കാണ് കയറിച്ചെല്ലുന്നത്. അത്തരത്തിൽ ഉള്ളൊരു മനോഹര പ്രണയഗാനം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നത്തോലി എന്റർടൈൻമെൻറ്സിന് വേണ്ടി ഇറങ്ങിയ ‘ഒരു നോക്ക് കാണാൻ’ എന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റിയിരിക്കുകയാണ്. മനോഹരമായ ഫ്രെയിംസും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. സുധീഷ് എം ശിവാൻഷ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതസംവിധാനം വിഷ്ണു ആർ ശേഖറാണ്. കപിൽ കപിലൻ, മൃദുല വാര്യർ എന്നിവർ ചേർന്നാണ് ആലാപനം. അജിൻ എസ് സോമനാണ് ഛായാഗ്രഹണം. വിശാഖ് പണിക്കർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.