കാർത്തിക്, അഞ്ജു കുര്യൻ എന്നിവർ ഒന്നിക്കുന്ന ഷിബുവിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി. വിഘ്നേഷ് ഭാസ്കരൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. അർജുൻ, ഗോകുൽ എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം കാർഗോ സിനിമാസാണ്. സലിം കുമാർ, ബിജു കുട്ടൻ, ഐശ്വര്യ പദ്മകുമാർ, ലുക്ക്മാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷബീർ അഹമ്മദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.