ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷാ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. E4 എന്റർടൈൻമെൻറ്സും സൂര്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെതായി പുറത്തുവന്ന ട്രയിലറും ഗാനങ്ങളും എല്ലാം പ്രേക്ഷകരിൽ സിനിമയോട് ഏറെ ആകർഷണം ഉണ്ടാക്കുന്നതായിരുന്നു.
80ലെ തെക്കൻ കേരളത്തിലെ ഒരു തീരദേശ പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നാട്ടിലെ പ്രമാണിയും കരുത്തനുമാണ് അമ്മിണിപ്പിള്ള. പുറമേ പരുക്കനാണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവനാണ് അത് ഏറ്റവും കൂടുതൽ അറിഞ്ഞത് ഭാര്യ രുക്മണി തന്നെയാണ്. പ്രായത്തിന് ഇളയതെങ്കിലും രുക്മണിയുടെ കൂടപ്പിറപ്പ് പോലെ ഏറ്റവും അടുത്ത സുഹൃത്താണ് വാസന്തി. വാസന്തിക്ക് നാട്ടിലെ ചെറുപ്പക്കാരനായ പൊടിയൻപിള്ളയും ആയി കടുത്ത പ്രണയം ഉണ്ട്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പൊടിയൻപിള്ളയെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലാണ് വാസന്തി ജീവിക്കുന്നത്. ഒരു രാത്രിയിൽ ഒടിയനും വാസന്തിയും തമ്മിൽ നടക്കുന്ന പ്രണയസല്ലാപം അമ്മിണിപ്പിള്ള കയ്യോടെ പിടിച്ച് അബദ്ധവശാൽ അത് നാട്ടിൽ പാട്ടാകുന്നു. തുടർന്ന് അമ്മിണിയോട് പ്രതികാരം തീർക്കാൻ തുനിയുന്ന പൊടിയൻപിള്ളയും സംഘവും ഒരു രാത്രിയിൽ അമ്മിണിപ്പിള്ളയെ കുത്തുന്നു. തുടർന്ന് പൊടിയൻപിള്ളയും സംഘത്തെയും പരസ്യമായി തല്ലുമെന്ന് അമ്മിണി പ്രഖ്യാപിക്കുന്നു, തല്ലു കൊള്ളത്തില്ല എന്ന് പൊടിയൻപിള്ളയും പ്രഖ്യാപിക്കുന്നതോടെ തുടർന്ന് ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രത്തിൻറെ കഥാഗതി.
പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി രാജേഷ് പിന്നാടനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നോവലിന്റെ സത്തയെ മാത്രം കടമെടുത്ത് വളരെ മനോഹരമായി തന്നെയാണ് രാജേഷ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ പറയുന്ന 80 കളിലെ കഥാപാത്രം തന്നെയാണ് ചിത്രത്തോട് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്. വലിയ ഒരു ഇടവേളക്കുശേഷം മലയാളി പ്രേക്ഷകർക്ക് കിട്ടിയ തനി നാടൻ ചിത്രമാണ് തല്ലുകേസ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബിജുമേനോൻ, റോഷൻ മാത്യു, നിമിഷ സജയൻ, പത്മപ്രിയ എന്നിവരുടെ മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൽ ഉടനീളം ഒരുക്കിയിരിക്കുന്നത്. അമ്മിണിപ്പിള്ള എന്നത് ബിജുമേനോന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ്. പൊടിയൻപിള്ള എന്ന വ്യത്യസ്ത വേഷപ്പകർച്ചയുമായി റോഷൻ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.
80 കളിലെ തെക്കൻ കേരളത്തിലെ തീരദേശ പശ്ചാത്തലം വളരെ മനോഹരമായി തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദൃശ്യങ്ങൾ വളരെ തന്മയത്വത്തോടു കൂടി തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചത് മധു നീലകണ്ഠൻ ആണ്. ഒരു തുടക്ക സംവിധായകന്റെ യാതൊരുവിധ പകർച്ചകളും ഇല്ലാതെ അത്യാവശ്യം വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തെ ഗംഭീരമായി തിരശ്ശീലയിൽ അവതരിപ്പിക്കുവാൻ നവാഗതനായ ശ്രീജിത്തിന് സാധിച്ചിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം തന്നെ ചിത്രത്തിൻറെ വികാര തീവ്രതയ്ക്ക് അനുസൃതമായി ഒരുക്കിയ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. ഈ ഓണം നാളിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആഘോഷിച്ചു കാണുവാനുള്ള വിരുന്നിനുള്ള എല്ലാ വകയും നൽകുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…