ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത്. എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. ബിജു മേനോനൊപ്പം റോഷന് മാത്യു, നിമിഷ സജയന്, പത്മപ്രിയ തുടങ്ങിയവരും ടീസറിലുണ്ട്. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്,
ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.
സംഗീതം ജസ്റ്റിന് വര്‍ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനങ്ങളിലൊന്നായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ഓണത്തോടനുബന്ധിച്ചാകും ചിത്രം റിലീസ് ചെയ്യുക.