ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ . നീണ്ട കാലത്തിന് ശേഷം ലഭിക്കുന്ന ഒരു മുഴുനീള കോമഡി കേന്ദ്രമെന്ന നിലയിൽ പ്രേക്ഷകർ മികച്ച പിന്തുണയാണ് ചിത്രത്തിന് നൽകിയത്.സലിംകുമാർ ധർമ്മജൻ ബോൾഗാട്ടി ഹരീഷ് കണാരൻ വിഷ്ണു ഉണ്ണികൃഷ്ണൻ സൗബിൻ ഷാഹിർ തുടങ്ങി ഒട്ടനവധി കോമഡി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .ചിത്രത്തിലെ കൊതിയൂറും ബാല്യം എന്ന ഗാനം റിലീസായിരിക്കുകയാണ്.നാദിർഷയാണ് സംഗീതം.ബി കെ ഹരിനാരായണൻ രചിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും റിമി ടോമിയും ചേർന്നാണ്.