ഓരോ ഓട്ടത്തിലും ജയപരാജയങ്ങൾ മാറി മറയുന്ന ജീവിതത്തിലെ ഓട്ടത്തിലേക് ഒരു എത്തിനോട്ടമാണ് നവാഗതനായ സാം തന്റെ ആദ്യചിത്രമായ ഓട്ടത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കു എത്തിച്ചിരിക്കുന്നത്. യുവാക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാവുന്ന സംഘർഷഭരിതമായ ചില മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. അത് തന്നെയാണ് ഓട്ടത്തെ പേക്ഷകരിലേക്ക് ഏറെ അടുപ്പിച്ചു നിർത്തുന്നതും. ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന് ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്.വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്.
![Ottam Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/03/Ottam-Malayalam-Movie-Review-1.jpg?resize=591%2C326&ssl=1)
ജീവിതത്തിൽ തോൽവി മാത്രം നേരിടേണ്ടി വരുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കുവാൻ ഇറങ്ങി തിരിക്കുകയാണ്. പക്ഷേ സാഹചര്യങ്ങൾ അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും യഥാർത്ഥ ഓട്ടം തുടങ്ങുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്, ലെനിന് രാജേന്ദ്രന് എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖ താരങ്ങളായി എത്തിയ നന്ദു ആനന്ദും റോഷൻ ഉല്ലാസും തുടക്കത്തിന്റെ യാതൊരു പതർച്ചകളുമില്ലാതെ തങ്ങളുടെ റോളുകൾ കൈയടക്കത്തോടെ അവതരിപ്പിച്ചു. ശ്രീകുമാരന്‍ തമ്പി, ബി.കെ. ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ വിഷാല്‍ വി എസ്. പ്രേക്ഷകർക്ക് സ്വന്തം ജീവിതത്തോട് ചേർത്ത് വെക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.