കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഒറ്റ്’ സിനിമ തിയറ്ററുകളിലേക്ക്. സെപ്തംബർ എട്ടിന് ചിത്രം ലോകമെങ്ങുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്തത്. ഏതായാലും സെപ്തംബർ എട്ടിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് തിരുവോണ ദിനം ആഘോഷമാക്കാൻ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പങ്കുവെച്ച നടൻ മമ്മൂട്ടി കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിക്കും മുഴുവൻ ടീമിനും ആശംസകൾ നേർന്നു.
മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ത്രില്ലർ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്രോഫ്, ഈഷ റേബ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്തത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് ഹീറോ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ അപ്പു ഭട്ടതിരിയായണ്. ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, അനീഷ് ഗോപാൽ, സിയാദ് യദു എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ് – റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ – സുനിത് ശങ്കർ ലൈൻ. പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം, കൊറിയോഗ്രാഫർ – സജ്ന നജാം, ഡിജിറ്റൽ മാർക്കറ്റിങ്: ഒമ (ഓൺലൈൻ മീഡിയ അസോസിയേഷൻ)