അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പത്മയിലെ ‘ഔച്ച്’ സോങ് പുറത്തിറങ്ങി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്ന ശ്രുതി രജനീകാന്തിന്റെ ഡാൻസ് തന്നെയാണ്ടീഗാനത്തിലെ ശ്രദ്ധാ കേന്ദ്രം. സിതാര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് നിനോയ് വർഗീസാണ്. ഡോക്ടർ സുകേഷ് ആർ എസ്സിന്റേതാണ് വരികൾ.
അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന് തന്നെയാണ്. മഹാദേവന് തമ്പി ഛായാഗ്രഹണവും സിയാന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം ദുന്ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.