വമ്പൻ ഹിറ്റായി തീർന്ന രാക്ഷസന് ശേഷം വിഷ്ണു വിശാൽ നായകനാകുന്ന കോമഡി ത്രില്ലർ സിൽക്കവാരുപ്പെട്ടി സിങ്കത്തിലെ ഡിയോ റിയോ ദിയ എന്ന ഐറ്റം സോങ്ങിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗ്ലാമറസ് ലുക്കിൽ ഒവിയയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചെല്ല അയ്യാവു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ലിയോൺ ജെയിംസാണ്. റെജീന, യോഗി ബാബു, അനന്ദ്രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാറ് അവതരിപ്പിക്കുന്നു. സത്യമൂർത്തി എന്ന പോലീസ് ഓഫീസറായാണ് വിഷ്ണു വിശാൽ ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം തീയറ്ററുകളിൽ എത്തും.