ബിഗ് ബോസിലൂടെ തമിഴകത്ത് ഏറെ ആരാധകരെ സ്വന്തമാക്കിയ സുന്ദരിയാണ് ഒവിയ. കഴിഞ്ഞദിവസം ഒവിയയുടെ പിറന്നാളായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് ട്വിറ്ററിൽ തൻറെ ആരാധകരുമായി സംവതിക്കുകയായിരുന്നു ഓവിയ .
പല നല്ല കോൺവെർസേഷനുളും നടന്നു എങ്കിലും ചിലർ ച മോശം കമന്റുമായി കല്ലുകടി തീർത്തു. ഒരു വ്യക്തി ഒവിയയെ ഐറ്റം എന്ന് വിളിക്കുകയുണ്ടായി. പൊടുന്നനെ ഒവിയയിൽ നിന്നും മറുപടിയും എത്തി. ഐറ്റം നിങ്ങളുടെ അമ്മയാണ് എന്നാണ് ഒവിയ മറുപടി നൽകിയത്.
ആരെയും പേടിക്കാതെ അർഹിക്കുന്ന മറുപടി കൊടുത്ത ഒവിയയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ . ഇതിനിടെ ഒവിയ നായികയായി എത്തിയ കാഞ്ചന 3 വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ഇതിനിടെ ഒവിയ നായികയായി എത്തുന്ന കളവാണി 2 റിലീസ് കാത്തിരിക്കുകയാണ്