ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ’90 എംഎല്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്. പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണ് ട്രെയ്ലറിൽ ഉള്ളത്. സെന്‍സര്‍ ബോര്‍ഡ് അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. ചിമ്പുവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി വേഷത്തില്‍ ചിമ്പു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.