ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പുമാണ്. ചിത്രത്തിലെ പാറാകെ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.