കോരിച്ചൊരിയുന്ന മഴയിലും അമൃതായി പൊഴിഞ്ഞ സംഗീതമഴ. അനന്തപുരി ജനസമുദ്രമായപ്പോൾ പടവെട്ട് സിനിമയുടെ ഓഡിയോ ലോഞ്ച് പതിൻമടങ്ങ് ഗംഭീരമായി. തിരുവനന്തപുരം ലുലുമാളിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യ പൊതു പരിപാടി ആയിരുന്നു പടവെട്ട് ഓഡിയോ ലോഞ്ച്. നിവിൻ പോളിക്കും പടവെട്ട് ടീമിനുമൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. നേരത്തെ ട്രെയ്ലർ ലോഞ്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ വമ്പൻ പിന്തുണയോടെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്നിരുന്നു. സമീപകാലത്ത് ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രൊമോഷൻ ആണ് നിവിൻപോളിയുടെ പടവെട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒക്ടോബർ 21 വെള്ളിയാഴ്ച തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, വൽസംഗകർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ..ഗോവിന്ദ് വസന്തയുടെ പാട്ടുകൾ യൂട്യൂബിൽ അടക്കം ട്രെൻഡിങ് നിരയിലാണ്.. ബുക്കിങ് ആരംഭിച്ച പടവെട്ടിന് മികച്ച പ്രതികാരണമാണ് പ്രീ ബുക്കിങ് വഴി ലഭിക്കുന്നത്.
പടവെട്ടിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോനാണ്. എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്സ് – അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ്- മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് പ്രസ് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ്- രഞ്ജിനി അച്യുതൻ, സ്റ്റിൽസ്-ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പി ആർ ഒ – ആതിര ദിൽജിത്.