ഗംഭീര പ്രതികരണങ്ങളുമായി നിവിൻ പോളി നായകനായ പടവെട്ട് തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്നു. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രം മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ നിവിൻ പോളിയുടെ കരിയറിലെ തന്നെ മറ്റൊരു മെഗാഹിറ്റിലേക്കാണ് മുന്നേറുന്നത്. ചിത്രത്തിൻ്റെ വിജയാഘോഷം ദീപാവലി ദിനത്തിൽ കൊല്ലം പാരിപ്പള്ളി രേവതി തീയറ്ററിൽ വെച്ച് നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. നൂറ് കണക്കിന് ആരാധകരാണ് പ്രിയ താരത്തെ കാണുവാൻ തീയറ്ററിൽ തടിച്ചു കൂടിയത്. പ്രേക്ഷകരോട് നന്ദി പറഞ്ഞ നിവിൻ മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും പറഞ്ഞു.
ചിത്രത്തിൻ്റെ ഒ ടി ടി അവകാശം വലിയൊരു തുകക്ക് നേടിയത് നെറ്റ്ഫ്‌ളിക്സാണ്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്. മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്‌സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്‌സ്, പി ആർ ഒ – ആതിര ദിൽജിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…