പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി. പാകിസ്ഥാൻ സിനിമാതാരം സന ജാവേദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് ശുഐബിന്റെ വിവാഹം. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ശുഐബ് മാലിക്ക് ആണ് വിവാഹവാർത്ത പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മാനേജരും ഇക്കാര്യം ശരിവെച്ചു.
2010ൽ ആയിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയബ് മാലിക്കും വിവാഹിതരായത്. 2018ൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. മകൻ ഇഷാൻ നീന്തൽ താരം കൂടിയാണ്. കഴിഞ്ഞയിടെ സാനിയ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചത് വൈറലായിരുന്നു. വിവാഹമോചനം കഠിനമേറിയതാണ് എന്നായിരുന്നു സ്റ്റോറി. അതേസമയം, നീന്തൽ താരമായ മകന്റെ വിജയങ്ങൾ സാനിയയും ഷോയബും ഒരുപോലെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാറുണ്ട്.
ഷോയബ് ഇപ്പോൾ വിവാഹം കഴിച്ച സന നേരത്തെ വിവാഹിതയാണ്. 2020ൽ പാക് ഗായകനായ ഉമൈർ ജസ്വാളുമായി സന വിവാഹിതയായിരുന്നു. കോവിഡ് കാലത്ത് വളരെ ലളിതമായി നടന്ന ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. എന്നാൽ, രണ്ടു മാസം മുമ്പ് ഇവർ വിവാഹമോചിതരായി എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല.
View this post on Instagram