ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം നിർവഹിച്ച പഞ്ചവർണതത്ത കേരളക്കരയിൽ കുറിച്ച മികച്ച വിജയത്തിന് ശേഷം പ്രവാസികളുടെ ഇടയിലേക്ക് ചെല്ലുന്നു. നാളെ മുതൽ ചിത്രം UAE & GCC റിലീസിനൊരുങ്ങുകയാണ്. ജയറാമിന്റെ ശക്തമായ ഒരു തിരിച്ചു വരവ് കണ്ട ചിത്രത്തിൽ അദ്ദേഹത്തിന്റെ ഒരു കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് പ്രേക്ഷകനും ആസ്വദിച്ചത്. ഒപ്പം കുഞ്ചാക്കോ ബോബന്റെ എം എൽ എ വേഷവും മനോഹരമായി. ചിരിയോടൊപ്പം തന്നെ ചിന്തയും ഉണർത്തുന്ന ചിത്രം പ്രവാസികളും നെഞ്ചേറ്റുമെന്നുറപ്പാണ്. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…