Categories: MalayalamReviews

വർണ്ണങ്ങളുടെ നൂറഴകുമായി പഞ്ചവർണതത്ത | റിവ്യൂ വായിക്കാം

ചില പേരുകൾ കേൾക്കുമ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളിൽ നിറയുന്ന ഒരു ആനന്ദമുണ്ട്. ഒന്ന് തുള്ളിച്ചാടാനോ പൊട്ടിച്ചിരിക്കാനോ തോന്നുന്ന ആനന്ദമല്ല. മറിച്ച് അടി മുതൽ മുടി വരെ പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക അനുഭൂതി പകരുന്ന, ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തുന്ന, കണ്ണുകളിൽ ഒരു തിളക്കം പകരുന്ന ആനന്ദം. ഇനിയും പലരും കണ്ടിട്ടു പോലുമില്ലാത്ത ഒരു പക്ഷിയായ ‘പഞ്ചവർണതത്ത’ എന്ന പേര് കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ആ ഒരു ആനന്ദമാണ്. ഇത്ര മനോഹരമായ ഒരു പേര് തന്റെ ആദ്യ സംവിധാന സംരഭത്തിനിട്ട രമേഷ് പിഷാരടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ. പ്രതീക്ഷകൾ ഏറെയായിരുന്നു പഞ്ചവർണതത്തക്ക്. ഒന്നാമതായി മലയാളികൾക്ക് അഭിസംബോധനയുടെ ആവശ്യകത ഇല്ലാത്ത രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ ചിത്രം. രണ്ടാമതായി കുടുംബപ്രേക്ഷകരുടെ പ്രിയനായകൻ ജയറാമിന്റെ ഇന്നോളം കണ്ടിട്ടില്ലാത്ത വേഷപകർച്ച. ചിരി പടർത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും ഗാനങ്ങളുമെല്ലാം പ്രതീക്ഷകൾക്ക് ആക്കം കൂട്ടാൻ ഉതകുന്ന കാരണങ്ങൾ ആയിരുന്നു.

Panchavarnathatha Review

ആഗ്രഹങ്ങളല്ല മനുഷ്യരെ ദുഃഖിതരാക്കുന്നത് മറിച്ച് നടക്കാതെ പോയ ആഗ്രഹങ്ങളാണ് ദുഃഖങ്ങൾക്ക് കാരണമാകുന്നത് എന്ന മനോഹരമായ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് നിറമാർന്ന കാഴ്ചകളും രസാവഹമായ മുഹൂർത്തങ്ങളിലൂടെയും എത്തിച്ചിരിക്കുകയാണ് പഞ്ചവർണതത്തയിലൂടെ. ചിരിപ്പിക്കാൻ ദ്വയാർത്ഥ പ്രയോഗങ്ങളോ ഏച്ചുക്കെട്ടിയ നിലവാരമില്ലാത്ത കോമഡി നമ്പറുകളോ വേണ്ട, മറിച്ച് യഥാർത്ഥ ജീവിതം മാത്രം മതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രമാണ് ഇത്. പക്ഷിമൃഗാദികളെ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്ന, അവർക്ക് വേണ്ടി ജീവിക്കുന്ന ഊരും പേരുമറിയാത്ത ജയറാമേട്ടന്റെ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇങ്ങനൊരു കഥാപാത്രത്തെ ജയറാം ഇന്നേവരെ ചെയ്തിട്ടുണ്ടാകില്ല. മൃഗങ്ങൾക്കിടയിൽ ജീവിക്കുന്ന മനുഷ്യത്വമുള്ള ഒരു മനുഷ്യൻ…അതാണ് അയാൾ. ചില പ്രശ്നങ്ങളിൽ പെട്ട് തന്റെ താമസസ്ഥലത്ത് നിന്നും എല്ലാ ജന്തുജീവജാലങ്ങളെയും കൊണ്ട് അയാൾ സ്ഥലത്തെ MLA കലേഷിന്റെ വീട്ടിലേക്ക് ചെല്ലുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പഞ്ചവർണതത്തയുടെ അഴക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയറാം എന്ന കുടുംബപ്രേക്ഷകരുടെ പ്രിയനടനെ പ്രേക്ഷകർക്ക് മുൻപിലേക്ക് വേറിട്ട രീതിയിൽ അവതരിപ്പിച്ച പിഷാരടി അതിന് തുല്യമായ ഒരു റോൾ നൽകി ചാക്കോച്ചനെയും പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിച്ചിരിക്കുന്നു. കലേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ ചാക്കോച്ചൻ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിലെ ആദ്യ M L A വേഷം അതിന്റെതായ തന്മയത്വത്തോടും രസാവഹവുമായി അവതരിപ്പിക്കുവാൻ ചാക്കോച്ചൻ വിജയിക്കുകയും ചെയ്‌തു.

Panchavarnathatha Review

ഇന്നത്തെ സമൂഹത്തിലെ പല കാര്യങ്ങളെയും ആക്ഷേപഹാസ്യ രൂപത്തിൽ തന്നെ പഞ്ചവർണതത്ത ചർച്ച ചെയ്യുന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്. വിവാഹമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന ധൂർത്തുകളെ പരിഹസിച്ചാണ് ചിത്രം തുടങ്ങുന്നത് തന്നെ. നഴ്സുമാരുടെ പ്രശ്നങ്ങളോടുള്ള സർക്കാരിന്റെ സമീപനം, ഒരു കാരണവുമില്ലാതെ നടത്തുന്ന ഹർത്താലുകൾ എന്നിങ്ങനെ എല്ലാ സമകാലീന പ്രശ്നങ്ങളെയും ആഴത്തിൽ അല്ലെങ്കിലും കുറിക്ക് കൊള്ളുന്ന രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ സംവിധായകൻ എന്ന നിലയിൽ പിഷാരടിക്ക് സാധിച്ചു. മിനിസ്ക്രീനിലും എന്നും കാണുന്ന മിമിക്രി ലോകത്തെ പല നടൻമാരെയും ബിഗ് സ്ക്രീനിലും കാണാൻ സാധിച്ചു. അതോടൊപ്പം തന്നെ മികച്ച പ്രകടനവുമായി അനുശ്രീയുടെ പാട്ടുപാടാത്ത ചിത്രയും മല്ലിക സുകുമാരന്റെ അമ്മവേഷവും കൂട്ടുനിന്നു. മണിയൻപിള്ള രാജുവും ധർമജനും ജോജു ജോർജും മഞ്ജു സുനിലും കുഞ്ചനും അശോകനുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളിലൂടെ പഞ്ചവർണതത്തയുടെ അഴക് പതിന്മടങ്ങാക്കി.

Panchavarnathatha Review

രമേഷ് പിഷാരടിയുടെ റേഞ്ചിലുള്ള തമാശകൾ പ്രതീക്ഷിച്ചു പോയാൽ പഞ്ചവർണതത്ത ഒരു പക്ഷേ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കാരണം ഇത് മതിമറന്ന് പൊട്ടിച്ചിരിക്കാനുള്ള ഒരു ചിത്രമല്ല മറിച്ച് മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാനും നൊമ്പരപ്പെടാനുമുള്ള ഒരു സുന്ദരചിത്രമാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കാതലായി വർത്തിക്കുന്നത്. വിരസമായി അനുഭവപ്പെടുന്ന തുടക്കത്തിൽ നിന്നും കഥ പതിയെയാണ് ടോപ്പ് ഗിയറിലേക്ക് എത്തുന്നത്. രണ്ടാം പകുതിയിലാണ് ശരിക്കും പഞ്ചവർണതത്തയുടെ ജീവൻ തുടിക്കുന്നത്. അവസാന ഇരുപത് മിനുട്ടിൽ പ്രേക്ഷകന്റെ കണ്ണൊന്ന് നനയുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ കഴിവ് തന്നെയാണ്. എം ജയചന്ദ്രനും നാദിർഷയും ഈണമിട്ട ഗാനങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെങ്കിലും അതിലും മികച്ച് നിന്നത് ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതം തന്നെയാണ്. പ്രദീപ് നായരുടെ ക്യാമറ വർക്കുകൾക്കൊപ്പം വി സാജന്റെ എഡിറ്റിംഗും ഒത്തുചേർന്നപ്പോൾ മലയാളികൾക്ക് ഈ വിഷുക്കാലത്ത് ലഭിച്ച ഏറ്റവും മികച്ച ഒരു കൈനീട്ടമായിരിക്കുകയാണ് പഞ്ചവർണതത്ത. കുടുംബസമേതം ചിരിക്കാനും ചിന്തിക്കാനും രമേഷ് പിഷാരടി മലയാളികൾക്കായി സമ്മാനിച്ച പഞ്ചവർണതത്ത ഏവർക്കും ഇഷ്ടപ്പെടുമെന്ന് തീർച്ച.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago