പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടി. ചിത്രത്തിലെ പണ്ടാറടങ്ങാൻ പാട്ട് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മ്യൂസിക് 247 ൽ റിലീസ് ചെയ്തിരിക്കുന്ന പാട്ടിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്താണ് പാട്ട് ആലപിച്ചിരിക്കുന്നത്. ജോബിഷ് ലാൽ ജോഡാൻ ആണ് ലിറിക്സ് വീഡിയോ ചെയ്തിരിക്കുന്നത്. ഏപ്രിൽൟ 14ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമിച്ച് ചിത്രമായ “അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലേക്ക് എത്തും.
അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പി ആർ ഓ : പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരം, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ്.