ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നിങ്ങനെ ഒരു കൂട്ടം മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുഗീത് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് കിനാവള്ളി. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി വേറിട്ട പ്രമേയവുമായെത്തുന്ന ചിത്രത്തിലെ ‘രാമഴയോ’ എന്ന ആദ്യഗാനം ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. ശാശ്വത് ഈണമിട്ട ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശബ്ദ്ദം പകർന്നിരിക്കുന്നത് നബീൽ അസീസും റോഷ്നി സുരേഷുമാണ്. കിനാവള്ളി ജൂലൈ 27ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.