Categories: MalayalamNews

കാൽപന്തുകളിയെ സ്നേഹിക്കുന്ന എട്ടുവയസുകാരിയുമായി ‘പന്തു’രുളാൻ തുടങ്ങുന്നു…!

മലയാളിക്ക് ഫുട്‍ബോളിനോടുള്ള ആരാധന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഫുട്‍ബോൾ മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഫുട്‍ബോളിനെ കേന്ദ്രീകരിച്ചുള്ള നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ജന്മം കൊണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്‌തമായ ഒരു ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അച്ഛന്റെ സംവിധാനത്തില്‍ മകള്‍ നായികയാകുന്ന ചിത്രം ‘പന്താ’ണ് പ്രദർശനത്തിനൊരുങ്ങുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. അപ്പോജി ഫിലീംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആദിയാണ്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പന്ത്.

ഫുട്‌ബോൾ ആരാധികയായ ആമിന എന്ന മിടുക്കി കുട്ടിയുടെ കഥ പറയുന്ന ചിത്രം ഒരു നാടിന്റെ സംസ്കാരത്തിലൂടെയും തെളിമയോടേ സഞ്ചരിക്കുന്നു. അജു വർഗീസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പന്തിലേത്. വിനീത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന അഞ്ജലി,സ്‌നേഹ, നിലമ്പൂര്‍ ഐഷാ,ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ അശ്വഘോഷന്‍. എഡിറ്റര്‍ അതുല്‍ വിജയ്. ഗാന രചന ഷംസുദ്ദീന്‍ കുട്ടോത്ത്, മനേഷ് എം.പി. ഇഷാന്‍ ദേവ് സംഗീത നിര്‍വ്വഹിക്കുന്നു. കോസ്റ്റ്യൂം അബ്ബാസ്. വാഴൂര്‍ ജോസ് ആണ് പിആര്‍ഒ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago