ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ല്‍ ഗൗതമിക്ക് പകരം മീന നായികയാകും. ഗൗതമിക്ക് പകരം ദൃശ്യത്തിലും ദൃശ്യം – 2ലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പുകളിലും മീനയാണ് നായികയായി അഭിനയിച്ചത്. ഇത്തവണയും മീന തന്നെ നായികയാകട്ടെ എന്ന നിര്‍ദ്ദേശം വച്ചത് കമല്‍ഹാസനാണ്.
ജിത്തു ജോസഫ് തന്നെയാണ് പാപനാശം 2ഉം സംവിധാനം ചെയ്യുന്നത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ ഗൗതമിയായിരുന്നു കമലിന്റെ നായികയായത്. അന്ന് അവര്‍ ഒരുമിച്ചായിരുന്നു. വേര്‍പിരിഞ്ഞ ശേഷം പരസ്പരം കാണാന്‍ പോലും ഇരുവര്‍ക്കും താത്പര്യമില്ല. അവ്വൈഷണ്മുഖിയിലാണ് മീന കമലഹാസന്റെ നായികയായി അഭിനയിച്ചത്.