തീവണ്ടിയിലെ ‘ജീവാംശമായി’ സമ്മാനിച്ച കൈലാസ് മേനോൻ ഈണമിട്ട ഫൈനൽസിലെ പറക്കാം പറക്കാം സോങ്ങ് പുറത്തിറങ്ങി. മലയാള സിനിമയിലെ 101ഇൽ പരം പ്രശസ്തർ ചേർന്ന് ആണ് റിലീസ് ചെയ്തത്. യാസീൻ നിസാറും ലത കൃഷ്ണയും ചേർന്നാലപിച്ചിരിക്കുന്ന വരികൾ തയ്യാറാക്കിയിരിക്കുന്നത് എം ഡി രാജേന്ദ്രനാണ്. രജിഷ വിജയൻ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം പി ആർ അരുണാണ്. മണിയൻപിള്ള രാജു, പ്രജീവ് സത്യവർത്തൻ എന്നിവർ ചേർന്നാണ് നിർമാണം.