മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിൽ ഇപ്പോൾ രേഖ കൈകാര്യം ചെയുന്നത് അമ്മ വേഷങ്ങൾ ആണ്. പരസ്പരം പരമ്പരയിലെ പദ്മാവതിയായി തുടങ്ങിയ രേഖയുടെ അമ്മ വേഷം നൂറിൽ നൂറു മാർക്കും നേടുന്നതാണ്. ഒരു പക്ഷെ ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏതൊരു മക്കളും ചിന്തിച്ചു പോകും. മക്കൾക്കായി മാത്രം ജീവിക്കുന്ന ഒരു അമ്മ അതാണ് രേഖ അവതരിപ്പിക്കുന്ന അമ്മ കഥാപാത്രങ്ങളുടെ പ്രത്യേകത.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് സാരിയുടുത്തുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ഏറെ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആൻസൺ അലക്സ് അൽഫോൻസാണ്.