വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് നിത്യ ഹരിത നായകൻ.പ്രിയനടൻ ധർമജൻ ബോൾഗാട്ടി ആദ്യമായി നിർമാതാവാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.
നവാഗതനായ എം.ആർ ബിനുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.രഞ്ജൻ രാജാണ് ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിഷ്ണുവിനെ കൂടാതെ ധർമജൻ, ജാഫർ ഇടുക്കി,മഞ്ജു പിള്ള,കൊച്ചുപ്രേമൻ തുടങ്ങിവരും ഉണ്ട്.
ചിത്രത്തിൽ വിഷ്ണു ആലപിച്ച പാരിജാത പൂ എന്ന ഗാനം കാണാം