ജന്മം കൊണ്ട് ഫ്രഞ്ചുകാരിയാണെങ്കിലും മലയാളത്തിന്റെ തനിമയും പാരമ്പര്യവും ഏറ്റെടുത്ത് മലയാളിയായി ജീവിക്കുന്ന നർത്തകിയും അഭിനേത്രിയുമാണ് പാരീസ് ലക്ഷ്മി. നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാരീസ് ലക്ഷ്മിയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അഖിൽ എസ് കിരണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാർവതി രാജാണ് മേക്കപ്പ്. ഇരിങ്ങോൾ കാവിന്റെ കാനനഭംഗിയിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.