മമ്മുക്ക നായകനായ പരോളിന്റെ ഒഫീഷ്യൽ ട്രെയ്ലർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബംഗലൂരാണ് പ്രധാന ലൊക്കേഷന്‍. അജിത് പൂജപ്പുരയാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയജോര്‍ജ്ജ് സഹോദരിയായും വേഷമിടുന്നു. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന് പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.