തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണമായെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും പാര്‍വതി സജീവമായി.
സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി തിരുവോത്ത് സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കുന്നതെന്നും അറിയില്ലെന്ന് റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
‘സ്റ്റാര്‍ഡം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയെങ്കിലും സ്വാധീനിക്കലാണോ, ഇമേജാണോ, താരാരാധന മൂത്ത് ഭ്രാന്താവുന്ന ആള്ക്കാര് ഇടുന്നതാണോ, ഇതൊന്നും എനിക്കറിയില. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്.
പക്ഷേ എനിക്ക് സ്റ്റാര്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഫഹദ്, അസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്റെ സൂപ്പര്‍ ആക്ടര്മാര്’- പാര്‍വതി കൂട്ടിച്ചേര്‍ത്തു.