മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമാണ് പാര്‍വതി തിരുവോത്ത്. 2006-ല്‍ ഔട്ട് ഓഫ് എന്ന സിനിമയിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തിയത്. അതിനുശേഷം നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി ടേക്ക് ഓഫ് എന്നീ സിനിമകളിലെ പാര്‍വതിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തില്‍ എന്ന് നിന്റെ മൊയ്തീന് , ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം പാര്‍വതിക്ക് ലഭിച്ചു.
2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാര്‍വതിയ്ക്കാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് പാര്‍വതി. തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വെള്ള ഷര്‍ട്ട് ധരിച്ച് ബോള്‍ഡ് ലുക്കിലാണ് പാര്‍വതി എത്തിയിരിക്കുന്നത്. നിരവധി പേര് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.