മലയാളികളുടെ പ്രിയനടിയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞദിവസം ആയിരുന്നു പാർവതിയുടെ ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. കറുത്ത സാരിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടവർ ഇത് പാർവതി തന്നെയാണോ എന്ന് ഒരു നിമിഷം അമ്പരന്നു. ഇപ്പോൾ വീണ്ടും ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
രണ്ടു ദിവസം മുമ്പായിരുന്നു ആമസോൺ പ്രൈം അവരുടെ പ്ലാറ്റ്ഫോമിൽ ഇനി വരാനുള്ള ഇന്ത്യൻ സീരീസുകളും സിനിമകളും ലോഞ്ച് ചെയ്യുന്ന ഒരു ചടങ്ങു നടത്തിയത്. ചടങ്ങിന്റെ അവതാരകനായി എത്തിയത് പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ആയിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ വളരെ ഗ്ലാമറസ് ആയാണ് പാർവതി എത്തിയത്. ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആമസോൺ പ്രൈം ഒറിജിനൽ സീരീസ് ആയി എത്തുന്ന ‘ധൂത’യുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഈ സീരിസിൽ പാർവതിക്കൊപ്പം തെലുങ്കു യുവ താരം നാഗ ചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി. പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് ധൂത ഒരുങ്ങുന്നത് എന്നാണ് ആമസോൺ പ്രൈം പുറത്തു വിട്ടിട്ടുള്ള വിവരം. വിക്രം കുമാർ ഒരുക്കുന്ന ഈ സീരീസ് ഈ വർഷം തന്നെ സ്ട്രീമിംഗ് ആരംഭിക്കും. പാർവതി അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റഥീന ഒരുക്കുന്ന പുഴു ആണ്.