ഏതു കാര്യത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. അതുകൊണ്ട് തന്നെ സ്ഥിരം വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. ബിജു മേനോൻ, ഷറഫുദ്ധീൻ എന്നിവർക്കൊപ്പം അഭിനയിച്ച ആർക്കറിയാം എന്ന ചിത്രത്തിലാണ് മലയാളികൾ അവർക്ക് ഏറെ പ്രിയപ്പെട്ട പാർവതിയെ അവസാനം സ്ക്രീനിൽ കണ്ടത്. സോഷ്യൽ മീഡിയയിലൂടെ സ്ഥിരം പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ പങ്കിടാറുള്ള പാർവതി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. പതിമൂന്ന് വയസുകാരി നന്ദിത ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് പാർവതി ഫോട്ടോസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെന്നൈ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയാണ് നന്ദിത.
View this post on Instagram