മലയാളികളുടെ പ്രിയ താരമാണ് പാർവതി തിരുവോത്ത്. നിരവധി ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ സിനിമാലോകത്തിന് സമ്മാനിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് പാർവതിയുടെ ചിത്രങ്ങളാണ്. പാർവതി തന്നെ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ കാണുമ്പോൾ ഒരു നിമിഷം ഇത് പാർവതി തന്നെയാണോ എന്ന് ആരാധകർ അമ്പരന്ന് പോകും.
പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്. നാഗ ചൈതന്യ അഭിനയിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്. ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ ആയാണ് സീരീസ് എത്തുന്നത്.
‘ധൂത’ എന്നാണ് വെബ് സീരീസിന്റെ പേര്. നാഗ ചൈതന്യ, പാർവതി തിരുവോത്ത്, പ്രിയ ഭവാനി ശങ്കർ, പ്രാചി ദേശായി, തരുൺ ഭാസ്‌ക്കർ ധാസ്യം സീരീസിലെ പ്രധാന അഭിനേതാക്കൾ. നോർത്ത്സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. വ്യാഴാഴ്ച മുംബൈയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ വരാനിരിക്കുന്ന 40 പുതിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…