ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ ദർശനം നടത്തി നടി പാർവതി. ഭർത്താവ് ജയറാമിന് ഒപ്പമാണ് പാർവതി സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. ജയറാം പതിവായി ശബരിമലയിൽ എത്തി ദർശനം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് പാർവതി അയ്യപ്പ ദർശനത്തിന് എത്തുന്നത്. മണ്ഡല – മകരവിളക്ക് കാലം പോലെ വിഷു നാളുകളിലും ശബരിമല സന്നിധാനത്ത് നട തുറക്കാറുണ്ട്. ഇത്തവണയും നിരവധി ഭക്തരാണ് അയ്യപ്പദർശനം തേടി എത്തിയത്. വിഷു ഉത്സവം പൂർത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
മാസപൂജകൾക്കും മണ്ഡല മകരവിളക്ക് കാലത്തും ജയറാം ശബരിമലയിൽ അയ്യപ്പദർശനം തേടി എത്താറുണ്ട്. എന്നാൽ ജീവിതത്തിൽ ആദ്യമായാണ് പാർവതി അയ്യപ്പദർശനം തേടി ശബരിമലയിൽ എത്തുന്നത്. തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനകയും സന്നിധാനത്ത് ഇത്തവണ വിഷുക്കണി ദർശനത്തിന് എത്തിയിരുന്നു.
ജയറാം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്വാമി ശരണം എന്ന അടിക്കുറിപ്പോടെയാണ് ജയറാം പാർവതിക്കൊപ്പം അയ്യപ്പസന്നിധിയിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവെച്ചത്. കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും അയ്യപ്പദർശനത്തിനായി എത്തിയത്.
View this post on Instagram